KeralaLatest News

അച്ചടി മാഞ്ഞ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കിട്ടാന്‍ ഇനി ഡിജിലോക്കര്‍ പദ്ധതി

 

തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ പരീക്ഷ എഴുതിയ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായി ലഭ്യമാക്കാന്‍ തീരുമാനം. പ്രിന്റിങ്ങിലെ അപാകതമൂലം ഈ വര്‍ഷം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളിലെ അക്ഷരങ്ങളും ഫോട്ടോയുമടക്കം മാസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോയത് വിവാദമായിരുന്നു. കൂടാതെ പ്രളയത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്‌പ്പെട്ടിരുന്നു.

സെര്‍വറുകളില്‍ ഇലക്‌ട്രോണിക് വിവരശേഖരങ്ങളായി സര്‍ട്ടിഫിക്കറ്റുകളും രേഖകളും സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കമ്പ്യൂട്ടിങ് ആണ് ഡിജി ലോക്കര്‍ സംവിധാനം.ആദ്യം കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ 44,1103 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഡിജി ലോക്കറിലേക്കു മാറ്റുന്നത്.പരീക്ഷ ഭവന്‍ ലഭ്യമാക്കുന്ന യൂസര്‍ നെയിം, പാസ് വേഡ്, ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നിവ ഉപയോഗിച്ച് ആവശ്യാനുസരണം ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.

അധികാരപ്പെടുത്തിയ സ്ഥാപനങ്ങള്‍ ഡിജിറ്റലായി നല്‍കുന്ന സുപ്രധാന രേഖകള്‍ ഇത്തരം ക്ലൗഡ് സെര്‍വറുകളില്‍ഡിജിറ്റല്‍ ഒപ്പോടുകൂടിയായിരിക്കും സൂക്ഷിക്കുക. മൊബൈല്‍ഫോണ്‍, ടാബ്‌ലറ്റ്‌ എന്നിവയില്‍ ഡിജിലോക്കര്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കിയവര്‍ക്ക് രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം. രേഖകളുടെ ആധികാരികത ഉറപ്പാക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഒപ്പും പരിശോധിക്കാന്‍ സൗകര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button