ഹൈദരാബാദ്: തെലുങ്കാനയില്‍ ലഭിച്ചിരിക്കുന്ന വിജയം കെ ചന്ദ്രശേഖര റാവുവിന്റെ കഠിനാദ്ധ്വാനത്തിലന്റെ ഫലമാണെന്ന് റാവുവിന്റെ മകളും എം.പിയുമായ കെ. കവിത. നാലര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ പ്രതിഫലം ലഭിച്ചെന്നും കെ.സി.ആറിനെ പോലെ തെലങ്കാനയെ അറിയുന്നവര്‍ വേറെ ആരുമില്ലെന്നും കവിത പറഞ്ഞു. തങ്ങള്‍ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നെന്നും ടി.ആര്‍.എസിനെ തകര്‍ക്കാനായി കോണ്‍ഗ്രസ് ആന്ധ്രയിലെ തെലുഗു ദേശം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ എന്‍.ചന്ദ്രബാബു നായിഡുവിനെ രംഗത്തിറക്കിയിരുന്നു. എന്നാല്‍, ഈ സഖ്യം ഒരിക്കലും കെ.സി.ആറിന് ഭീഷണിയായില്ലെന്നും കവിത കൂട്ടിച്ചേര്‍ത്തു.
Post Your Comments