Latest NewsHealth & Fitness

ഫ്രിഡ്ജിലെ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് : മരണം വരെ സംഭവിക്കാം

ബാക്കിവന്ന ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മുട്ട

മുട്ട വീണ്ടും ചൂടാക്കുമ്പോള്‍ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ അംശം വിഷമായി മാറും. അതിനാല്‍ മുട്ട ഒരുകാരണവശാലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.

ചിക്കന്‍/ ബീഫ്

ഒരു ഞായറാഴ്ച ചിക്കനോ ബീഫോ പാകം ചെയ്താല്‍ പിന്നെ അടുത്ത ഞായറാഴ്ച വരെ ചൂടാക്കി ഉപയോഗിക്കുക എന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അമിതമായ പ്രോട്ടീന്‍ വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ വിഷാംശമായി മാറും. ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചാല്‍ രോഗങ്ങളുടെ പിടി വീഴുമെന്നതില്‍ സംശയമില്ല.

ചീര

ഉയര്‍ന്ന അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിരിക്കുന്ന ചീര വീണ്ടും ചൂടാക്കിയാല്‍ നൈട്രേറ്റ് നൈട്രൈറ്റായി മാറുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

അരി

ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സര്‍വ് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കുടലില്‍ ഇറിവേഴ്സിബിള്‍ ആയ കയറ്റങ്ങള്‍ വരുത്തുന്നു. ശരീരം കേടാക്കാന്‍ ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് പക്ഷെ ആരോഗ്യകരമാണ്.

കോഫി

കോഫി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിനു ശേഷം കഴിയ്ക്കുക. പിന്നെ തണുത്താല്‍ തണുത്ത പടി മാത്രം കഴിയ്ക്കുക.

ഉരുളക്കിഴങ്ങ്

വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനാള്‍ വെക്കുന്നതും, രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയെ അരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button