തിരുവനന്തപുരം: രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പതനത്തിന്റെ തുടക്കമാണ് വ്യക്തമാക്കുന്നതെന്ന് എ.കെ ആന്റണിയും പറഞ്ഞു. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
മോദിമുക്തഭാരതമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തില്‍
പ്രതിപക്ഷ നിര ശക്തിപ്പെടുമെന്ന് രമേശ് ചെന്നിത്തലയും എല്ലാവിമര്‍ശനങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവാണ് ഇപ്പോള്‍ കാണുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
Post Your Comments