വാട്സ് ആപ്പിലെ ഗ്രൂപ്പ് ഫീച്ചര്‍ അലോസരപ്പെടുത്തുന്നതാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് ഫീച്ചര്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. പകരം ഉപഭോക്താവിന്റെ അനുമതിയോടെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം കൊണ്ടു വരണമെന്നാണ് കേന്ദ്രടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
ഗ്രൂപ്പ് ഫീച്ചര്‍ പൊതുവായ ചര്‍ച്ചകള്‍ക്കും സൗഹൃദസംഭാഷത്തിനും നല്ലതാണെങ്കിലും അനുമതിയില്ലാതെ അശ്ലീല ഗ്രൂപ്പുകളിലും മറ്റും ചേര്‍ക്കുന്നത് പലര്‍ക്കും തലവേദലനായാണ്. ഫോണ്‍നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ തന്നെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ കഴിയും. അശ്ലീല സംഭാഷണം നടക്കുന്ന ഗ്രൂപ്പുകളില്‍ അനുമതിയില്ലാതെ ചേര്‍ക്കുന്നതില്‍ സമീപകാലത്ത് പരാതികള്‍ ഉയര്‍ന്നിരുന്നു.
Post Your Comments