
ലണ്ടന്‍: വായ്പാ തട്ടിപ്പു കേസില്‍ വിജയ് മല്യക്കു തിരിച്ചടി. മല്യയെ ഇന്ത്യക്കു വിട്ടു നല്കാന് ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. മണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യ വസ്തുതകള്‍ വളച്ചൊടിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ നിന്ന് 9000 കോടിയുടെ തട്ടിപ്പ് നടത്തിയ മല്യ ലണ്ടനില്‍ അഭയം പ്രാപിക്കുകയായിരുന്നു.
വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്.
Post Your Comments