തെന്നിന്ത്യന്‍ താരം വിജയ് കുമാറിന്റെ പരാതിയെ തുടര്‍ന്ന് മകളും നടിയുമായ വനിത അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യഗ്ലിഡ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തത്. വര്‍ഷങ്ങളായി വിജയ് കുമാറും മകളും തമ്മില്‍ നല്ല രസത്തിലല്ല കഴിയുന്നത്. വിജയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വസതിയില്‍ ഈ വര്‍ഷം തുടക്കത്തില്‍ വനിത വാടകയ്ക്ക് താമസം തുടങ്ങിയിരുന്നു. ചെന്നൈയിലെ പെരുമ്പൂറിലാണ് ഈ വീട്.
സിനിമയുടെ ഷൂട്ടിങ് എന്ന പേരിലാണ് വീട് വാടകയ്ക്കു എടുത്തിരുന്നത്. എന്നാല്‍ ഷൂട്ടിങ് അവസാനിച്ചിട്ടും വനിത വീട് വിട്ട് നല്‍കാതെ താമസം തുടരുകയായിരുന്നു. തുടര്‍ന്ന് വിജയ് കുമാര്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ അച്ഛന്റെ സ്വത്തില്‍ തനിക്കും അവകാശമുണ്ട് എന്ന വാദവുമായി വനിത സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധി വനിതയ്ക്ക് അനുകൂലമായിരുന്നു. തുടര്‍ന്ന് ഇതിനു തയ്യാറാവാതിരുന്ന വിജയ് കുമാര്‍ രണ്ടാം തവണയും പോലീസില്‍ പരാതിപ്പെടുകയും അതോടെ വനിതയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments