![](/wp-content/uploads/2018/12/serious-sick.jpg)
തൃശൂര്‍: ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയില്‍ 3 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. 500 ഒാളം പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ശരീരത്തില്‍ കണ്ട പാടുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കുഷ്ഠ രോഗത്തിന്റെ ആദ്യഘട്ടമാണെന്ന് കണ്ടെത്തി.
ചികിത്സ ആരംഭിച്ചിട്ടുണ്ട്. രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എട്ടു ജില്ലകളില്‍ കുഷ്ഠരോഗം പടരുന്ന പശ്ചാത്തലത്തിലാണു കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞം നടത്തുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ.
Post Your Comments