ന്യൂഡൽഹി: രാമക്ഷേത്ര നിർമാണ ആവശ്യമുയർത്തി രാംലീലാ മൈതാനിയിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ സന്യാസിമാരും സ്ത്രീകളും കുട്ടികളും അടക്കം അണിനിരന്നു. അധികാരത്തിലിരിക്കുന്നവർ നൽകിയ വാഗ്ദാനമാണ് രാമക്ഷേത്രമെന്നും ഇതു യാഥാർഥ്യമാക്കാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
റാലി ഉദ്ഘാടനം ചെയ്ത ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി നടത്തിയ പ്രസംഗം സർക്കാരിനെയും ബിജെപിയെയും കൂടുതൽ പ്രതിരോധത്തിലാക്കി. ‘‘അധികാരത്തിലിരിക്കുന്നവർ ജനങ്ങളെ കേൾക്കണം. അവർ നൽകിയ വാഗ്ദാനമാണ് രാമക്ഷേത്രം. ഇതിന്റെ വൈകാരിക തലം അവർക്ക് അറിയാവുന്നതാണ്’’. ‘‘ഒരു സമുദായവുമായും സംഘർഷത്തിനില്ല. നിയമനിർമാണമാണ് രാമക്ഷേത്രത്തിനുള്ള വഴി. വാഗ്ദാനം യാഥാർഥ്യമാവുന്നതു വരെ മുന്നേറ്റം തുടരും’’ – ജോഷി പറഞ്ഞു.
Post Your Comments