തിരുവനന്തപുരം: ചങ്ങനാശേരി-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി ചില ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ശബരി, കേരള എക്സ്പ്രസ് ട്രെയിനുകള്‍ 22 വരെ ആലപ്പുഴ വഴി തിരിച്ചു വിടും. കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് 13,14,15,17,18,20,21,22 തീയതികളിലും നാഗര്‍കോവില്‍ -മാംഗലാപുരം പരശുറാം, കന്യാകുമാരി-മുംബൈ ജയന്തി, ബംഗളുരു-കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസുകള്‍ 22-നും കൊച്ചുവേളി- ലോക്മാന്യതിലക് എക്സ്പ്രസ് 13,16,20,23 തീയതികളിലും കൊച്ചുവേളി- ഡെറാഡൂണ്‍ വീക്ക്ലി എക്സ്പ്രസ് 14, 21 തീയതികളിലും ഹസ്രത് നിസാമുദീന്‍- തിരുവനന്തപുരം എക്സ്പ്രസ് 12,19 തീയതികളിലും ഡെറാഡൂണ്‍- കൊച്ചുവേളി എക്സ്പ്രസ് 12,19 തീയതികളിലും വിശാഖപട്ടണം- കൊല്ലം പ്രതിവാര എക്സ്പ്രസ് 14,21 തീയതികളിലും ആലപ്പുഴ വഴി തിരിച്ചുവിടും.
കൊല്ലം- കോട്ടയം, കോട്ടയം- കൊല്ലം പാസഞ്ചര്‍, കായംകുളം- എറണാകുളം, എറണാകുളം കായംകുളം, എറണാകുളം- കായംകുളം പാസഞ്ചര്‍, കായംകുളംം- എറണാകുളം, എറണാകുളം- ആലപ്പുഴ പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു, എറണാകുളം- കൊല്ലം, കൊല്ലം- എറണാകുളം മെമു ട്രെയിനുകൾ എന്നിവ 23 വരെ പൂർണമായും റദ്ദാക്കി.
Post Your Comments