ന്യൂഡല്‍ഹി: കശ്‌മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എ ഡോ.ഗഗന്‍ ഭഗത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
നവംബര്‍ 22 നാണ് ജമ്മു കശ്‌മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. ആറുമാസത്തെ രാഷ്‌ട്രപതി ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കേയായിരുന്നു ഇത്തരത്തിലൊരു നടപടി.
Post Your Comments