കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്റെ നിലപാട് വ്യക്തമാക്കി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് അദ്ദേഹം തന്റെ പ്രതികരണം വ്യക്തമാക്കിയത്. പത്ത് സ്‌ത്രീകള്‍ മല ചവിട്ടണമെന്ന് ആഗ്രഹിക്കുമ്പോള്‍ ബാക്കി ഭൂരിപക്ഷം പേരും ആ തീരുമാനത്തെ എതിര്‍ക്കുന്നവരാണ്. അവര്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി തന്നെയാണ്. ഈശ്വരാംശമില്ലാത്ത ഒന്നും തന്നെ നമുക്ക് ചുറ്റിലുമില്ല, ഉള്ളിലുമില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകാനുള്ള കരുത്താണ് എനിക്ക് ഈശ്വരന്‍. 28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍. സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല, ശബരിമലയില്‍ ഭക്തര്‍ പോകുന്നത്.
അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്’? ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നു.
Post Your Comments