ശബരിമല വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ കാംപെയിന്‍. രഹ്നയെ നിരുപാധികം വിട്ടയക്കുക എന്ന മുദാവാക്യം ഉന്നയിച്ച് ഡിസംബര്‍ 14 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന് കാണിച്ച് ബിജെപി നേതാവ് രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്നയെ അറസ്റ്റ് ചെയ്‌തത്. അതേസമയം, രഹ്നയുടെ ജാമ്യാപേക്ഷ ഹൈകോടതി 14 ന് പരിഗണിക്കും.
Post Your Comments