Latest NewsInternational

ഭര്‍ത്താവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ താഴേ വീണ ഭാര്യ മരിച്ചു

കേപ് ടൗണ്‍: പ്രത്യേക തരത്തില്‍ ഫോട്ടോ എടുക്കാനായി ഉയര്‍ന്നു ചാടുന്നതിനിടെ ബാലന്‍സ് തെറ്റി താഴെ വീണ് യുവതി മരിച്ചു. ഭര്‍ത്താവിന്റെ പിറന്നാളാഘോഷത്തിന് പര്‍വത മുകളിലെത്തി അവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് ദാരുണ സംഭവം ഉണ്ടായത്. കേപ് ടൗണിലാണ് സംഭവം. 31 കാരിയായ റോക്സ് ആണ് മരിച്ചത്. ഭര്‍ത്താവ് ആന്‍ഡ്രൂവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

ഫോട്ടോക്കു പോസ് ചെയ്യാന്‍ സൂര്യനെ പിടിക്കാനെന്ന രീതിയില്‍ ഉയര്‍ന്നു ചാടുന്നതിനിടെയാണ് അപകടമുണ്ടായത്.

സന്ദര്‍ശകരെ വിലക്കിയിട്ടുള്ള സ്ഥലത്തായിരുന്നു പോസിങ്ങ്. വലിയ കാറ്റ് ഉണ്ടാകുന്ന സ്ഥലമാണിവിടമെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button