മോസ്‌കോ : ലോകത്തെ ഞെട്ടിച്ച് അമ്പതിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്തതിനു ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സീരിയല്‍ കില്ലറായ പൊലീസുകാരന് ജീവപര്യന്തം. റഷ്യന്‍ കോടതിയാണ് ജീവപര്യന്തം തടവു വിധിച്ചത്. നേരത്തേ, 22 സ്ത്രീകളെ കൊന്ന കേസിലും ഇയാള്‍ക്കു ജീവപര്യന്തം ലഭിച്ചിരുന്നു. മിക്ക സ്ത്രീകളെയും മാനഭംഗപ്പെടുത്തിയശേഷമാണ് കൊലപ്പെടുത്തിയത്. പിന്നാലെയാണു മറ്റു കേസുകളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. റഷ്യയിലെ ഏറ്റവും വലിയ ‘പരമ്പരക്കൊലയാളി’യായ മിഖായേല്‍ പോപ്‌കോവിനെ സൈബീരിയയിലെ ഇര്‍കുട്‌സ്‌കിലെ കോടതിയാണ് ശിക്ഷിച്ചത്. 1992 മുതല്‍ 2010 വരെയാണ് ഇയാള്‍ കൊലപാതക പരമ്പര നടത്തിയത്.
Post Your Comments