ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നവേത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ പോകുന്നത് വനിതാ മതിലല്ല വര്‍ഗീയ മതിലാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതും ജനങ്ങളുടെ കൈയില്‍നിന്നും പിരിച്ചെടുത്തിരിക്കുന്ന ഖജനാവിലെ പണം വനിതാ മതിലിനായി ചെലവഴിക്കുന്നതും അധികാര ദുര്‍വിനിയോഗമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനോ എല്‍ഡിഎഫിനോ വനിതാ മതില്‍ കെട്ടണം എന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ പണം ഉപയോഗിച്ചുകൊണ്ട് വേണം ചെയ്യാന്‍.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് ഈ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഇതില്‍ എല്ലാ വിഭാഗങ്ങളില്‍ ഉള്ള ജനങ്ങളെയും സര്‍ക്കാര്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ് എന്നും ഇത്തരം പരിപാടികള്‍ കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ ജീവനക്കാരെ കൊണ്ട് നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിന് വേണ്ടി വനിതാ മതിലില്‍ പങ്കെടുക്കണം എന്നും അദ്ദേഹം ചോദിച്ചു. വനിതാ മതില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments