Latest NewsKerala

ശ്രദ്ധിക്കുക: ഈ രീതി​യിലും തട്ടിപ്പ് ; ​പയ്യ​ന്നൂ​രി​ലെ ഡോ​ക്ടര്‍ക്ക് നഷ്ടപ്പെട്ടത് വന്‍തുക

പ​യ്യ​ന്നൂ​ര്‍:  സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകളുടെ മറവില്‍ പണം തട്ടുന്ന ഒാണ്‍ലെെന്‍ സംഘം പിടിമുറുക്കിയിരിക്കുന്നു. ദിനംപ്രതി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല രീതിയിലാണ് ഒാണ്‍ലെെന്‍ തട്ടിപ്പുകള്‍. പയ്യന്നൂരിലെ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് പണം നഷ്ടമായിരിക്കുന്നത് ഒ.ടി.പി നമ്പര്‍ രീതിയിലാണ്. ഐ​ഒ​ബി ബാ​ങ്കി​ലു​ള്ള ഇവരുടെ ജോ​യ​ന്‍റ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നാ​ണ് ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

എ​ടി​എം കാ​ര്‍​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാനുളള ​ആവശ്യത്തിനാണെന്ന വ്യാജേന ഐ​ഒ​ബി​യു​ടെ ചെ​ന്നൈ ഓ​ഫീ​സി​ല്‍​നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി 6297357834, 8422009988 എ​ന്നീ നമ്പറുകളില്‍ നി​ന്നാ​ണ് ഡോ​ക്ട​റെ തട്ടിപ്പ് സംഘം സമീപിച്ചത്. തുടര്‍ന്ന് ഒ.ടി.പി നമ്പര്‍ തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ വിളിക്കുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തു . തുടര്‍ന്ന് ഫോണിലേക്ക് വന്ന ലി​ങ്കില്‍ പ്രവേശിച്ചതോടെ 25000 രൂപ വെച്ച് 4 തവണയായി 1 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചിട്ടുണ്ട്. .​

shortlink

Related Articles

Post Your Comments

Related Articles


Back to top button