പയ്യന്നൂര്‍: സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകളുടെ മറവില്‍ പണം തട്ടുന്ന ഒാണ്‍ലെെന്‍ സംഘം പിടിമുറുക്കിയിരിക്കുന്നു. ദിനംപ്രതി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല രീതിയിലാണ് ഒാണ്‍ലെെന്‍ തട്ടിപ്പുകള്‍. പയ്യന്നൂരിലെ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് പണം നഷ്ടമായിരിക്കുന്നത് ഒ.ടി.പി നമ്പര്‍ രീതിയിലാണ്. ഐഒബി ബാങ്കിലുള്ള ഇവരുടെ ജോയന്റ് അക്കൗണ്ടില്‍നിന്നാണ് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്.
എടിഎം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനുളള ആവശ്യത്തിനാണെന്ന വ്യാജേന ഐഒബിയുടെ ചെന്നൈ ഓഫീസില്‍നിന്നാണെന്ന് പരിചയപ്പെടുത്തി 6297357834, 8422009988 എന്നീ നമ്പറുകളില്‍ നിന്നാണ് ഡോക്ടറെ തട്ടിപ്പ് സംഘം സമീപിച്ചത്. തുടര്‍ന്ന് ഒ.ടി.പി നമ്പര്‍ തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ വിളിക്കുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തു . തുടര്‍ന്ന് ഫോണിലേക്ക് വന്ന ലിങ്കില്‍ പ്രവേശിച്ചതോടെ 25000 രൂപ വെച്ച് 4 തവണയായി 1 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. .
Post Your Comments