
അബുദാബി: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഹോട്ടല്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എം.എ യൂസഫലി.രണ്ടു വര്‍ഷത്തിനകം ഹോട്ടല്‍ സ്ഥാപിക്കാനാണ് നീക്കം.ലുലുവിന്റെ ഹോസ്പിറ്റാലിറ്റിവിങ് ആയ ട്വന്റി 14 ഹോള്‍ഡിങ്‌സാണ് ഹയാത്ത് ഹോട്ടല്‍ സ്ഥാപിക്കുക. ഇതിനായി വിമാനത്താവളത്തിനു സമീപം നാലര ഏക്കര്‍ ഭൂമി വാങ്ങിയതായി മരുമകനും ട്വന്റി 14 ഹോള്‍ഡിങ്‌സ് സിഇഒയുമായ അദീപ് അഹമ്മദ് അറിയിച്ചതായും യൂസഫലി പറഞ്ഞു.
150 മുറികളുള്ള ഹോട്ടലും മിനി കണ്‍വെന്‍ഷന്‍ സെന്ററുമാണ് പദ്ധതിയിലുള്ളത്. ഭാവിയില്‍ ഫ്‌ളൈറ്റ് കിച്ചണുള്‍പ്പെടെ തുടങ്ങാനും ആലോചിക്കുന്നുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട് അനേകം ജോലി സാധ്യതകളാണ്സൃഷ്ടിക്കപ്പെടുന്നതെന്നുംകിയാല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗംകൂടിയായ എം.എ. യൂസഫലി പറഞ്ഞു.ഇന്നലെ രാവിലെ 9നു കണ്ണൂരില്‍ വിമാനമിറങ്ങിയ യൂസഫലി ഉദ്ഘാടന ചടങ്ങിനു ശേഷം 3 മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് അബുദാബിയില്‍ തിരിച്ചെത്തുകയും ചെയ്തു.
Post Your Comments