Latest NewsKerala

തിരഞ്ഞെടുപ്പിന് മുൻപായി കോണ്‍ഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത; മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി നേതൃത്വത്തില്‍ വൻ അഴിച്ചുപണിയ്ക്ക് സാധ്യത. ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കാനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡൽഹിയിലേക്ക് പോകും. പ്രവര്‍ത്തകസമിതി അംഗമായ ഉമ്മന്‍ചാണ്ടിയുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി പ്രാഥമികചര്‍ച്ച നടത്തി. കൊടിക്കുന്നില്‍ സുരേഷും കെ.സുധാകരനുമാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായുള്ളത്. ഇന്ദിരാഭവനിലെ ഓഫീസ് ചുമതലയുള്ള കൊടിക്കുന്നില്‍ സുരേഷാണ് മുല്ലപ്പള്ളിയെ സഹായിക്കുന്നത്. അതേസമയം എം.ഐ. ഷാനവാസിന് പകരം പകരം പുതിയ വര്‍ക്കിംഗ് പ്രസിഡന്റ് തത്കാലം ഉണ്ടാവില്ലെന്നാണ് സൂചന. വൈസ് പ്രസിഡന്റ് സ്ഥാനം നിലനിറുത്തിയാവും അഴിച്ചുപണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button