Latest NewsKerala

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

മലയിന്‍കീഴ് : കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന്‍ മരിച്ചു. വിളപ്പില്‍ശാല മലപ്പനംകോട് ഷൈനി ഭവനില്‍ റോബിന്‍സണ്‍ (59) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റില്‍ രണ്ടു പൂച്ചകള്‍ അകപ്പെട്ടത് കണ്ട് കിണറ്റിലിറങ്ങിയ റോബിന്‍സണ്‍ മുങ്ങി മരിക്കുകയായിരുന്നു.

ഒരു പൂച്ചയെ വീട്ടുകാര്‍ പാത്രം ഇറക്കി രക്ഷപ്പെടുത്തിയെങ്കിലും അടുത്തതിനെ ര്ക്ഷിക്കാനായി റോബിന്‍സണ്‍ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. കിണറ്റില്‍ മുങ്ങിത്താണ് ഇയാളെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാട്ടാക്കട ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. 35 അടി ആഴം ഉള്ള കിണറിനു 20 അടി വെള്ളം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button