തിരുവനന്തപുരം : ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തര വേള പുരോഗമിച്ചിരുന്നുവെങ്കിലും പിന്നീട് ചോദ്യോത്തര വേള റദ്ദാക്കി. സ്പീക്കറുടെ ചേമ്പറിന് മുമ്പിൽ പ്രതിപക്ഷ എം.എൽ.എ മാർ പ്രതിഷേധ സൂചകമായുള്ള ബാനറുമായി നിൽക്കുകയാണ്.
എം.എൽ.എമാരായ പി. സി ജോർജും ഓ.രാജഗോപാലും സഭയിൽനിന്ന് ഇറങ്ങിപ്പോയി. എം.എൽ.എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
Post Your Comments