തിരുവനന്തപുരം: പ്രേക്ഷക ഹൃദയം കീഴടക്കി മേളയില്‍ ഇത്തവണയും കിം കി ഡുക്ക്. കിമ്മിന്റെ ഹ്യൂമണ്‍ സ്പേസ് ടൈം ആന്റ് ഹ്യൂമണ്‍ എന്ന ചിത്രം നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മേള രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേളയുടെ പ്രേക്ഷകര്‍ക്ക് മാത്രമല്ല, മലയാള സമൂഹത്തിനാകമാനം പ്രിയങ്കരനായി തീര്‍ന്നിട്ടുണ്ട് കിം കി ഡുക്. പലതരം പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ഒരു യുദ്ധകപ്പലില്‍ നടത്തുന്ന യാത്രയും തുടര്‍ന്നുള്ള സംഭവങ്ങളും കിമ്മിന്റെ പതിവുശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി ചിത്രം മാറി. ഹിംസയും ലൈംഗികതയും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.
ബെര്‍ലിന്‍, ഗോവ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പെടെയുള്ള മേളകളില്‍ നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്രദര്‍ശനമായിരുന്നു ഐ.എഫ്.എഫ്.കെ.യിലേത്.അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങള്‍ കൊറിയന്‍ നിന്നുമുള്ള ഓസ്കാര്‍ നോമിനേഷന് ആയി തിരെഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. കിമ്മിന്റെ സിനിമകള്‍ എല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹത്തിനിടയിലേക്ക് അദ്ദേഹം വന്നിട്ടുമുണ്ട്. 2013ല്‍ ‘മോബിയസ്’ എന്ന തന്റെ ചിത്രവുമായാണ് കിം എത്തിയത്. തലസ്ഥാനത്തെത്തിയ കിമ്മിനെ സിനിമാ പ്രേക്ഷകര്‍ ആരാധന കൊണ്ട് വീര്‍പ്പു മുട്ടിച്ചു.പ്രളയാനന്തര കേരളത്തില്‍ മേള നടത്തണമോ വേണ്ടയോ എന്ന ആശങ്കയില്‍ പെട്ടുഴറിയ സര്‍ക്കാരിന് മേള നടത്തണം എന്നാവശ്യപ്പെട്ടു കത്തെഴുതിയ കിമ്മിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍’ എന്ന ചിത്രത്തിന്റെ അടുത്ത പ്രദര്‍ശനം ഈ 12ന് കലാഭവന്‍ തിയേറ്ററിലാണ്.
Post Your Comments