Latest NewsKerala

കണ്ണൂര്‍ വിമാനത്താവളത്തിലെ പോക്കറ്റടി; ഇതാണ് വസ്തുത

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടന ചടങ്ങിനിടെ കിയാല്‍ ഡയറക്ടറായ പി എസ് മേനോന്‍റെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്ഘാടന ശേഷം വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യ കേസ് പോക്കറ്റടിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ട്.

ചടങ്ങിനിടെ താഴെ വീണ പേഴ്സ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട പേഴ്സ് ഉടമക്ക് മടക്കി നല്‍കിയതായും പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ പി എസ് മേനോന്‍ എയര്‍പോര്‍ട്ട് പോലീസിനാണ് പരാതി നല്‍കിയിരുന്നത്. 1100 രൂപയും ആധാറും എ ടി എം കാര്‍ഡും അടങ്ങിയ പേഴ്സ് എയര്‍പോര്‍ട്ട് പൊലീസ് ഉടമക്ക് കെെമാറി. c

shortlink

Related Articles

Post Your Comments

Related Articles


Back to top button