മുംബൈ: ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ റൊക്കോഡ് വിമാന ഗതാഗതം. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചാണ് മുംബയ് വിമാനത്താവളം പുതിയ ചരിത്രം കുറിച്ചത്. 24 മണിക്കൂറില്‍ 1007 തവണയാണ് വിമാനങ്ങള്‍ ഇവിടെനിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്തത്. ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്നുള്ള വിമാന സര്‍വീസുകളാണ് എണ്ണം കൂട്ടിയതെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറയുന്നു.44 സ്ഥിരം സര്‍വീസുകളും 150 ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് സര്‍വീസ് നടത്തിയത്.
യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്, ബോളിവുഡില്‍നിന്ന് ആമിര്‍ ഖാന് – കിരണ്‍ റാവു, പ്രിയങ്ക ചോപ്ര – നിക്ക് ജൊനാസ്, അഭിഷേക് ബച്ചന് – ഐശ്വര്യ റായി ജോഡികളും, സല്മാന് ഖാന്, വിദ്യ ബാലന് എന്നിവരും ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ലക്ഷ്മി മിത്തല്‍ അടക്കമുള്ള വന്‍ വ്യവസായികളും ആഘോഷങ്ങള്‍ക്കായി എത്തി.
Post Your Comments