വാഷിംഗ്ടണ്‍: അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്ന് ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധന്‍ മൗറീസ് ഓബ്സ്റ്റ്ഫെല്‍ഡ്. ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അത്യന്തം കരുത്തുറ്റതാണെന്നും അദ്ദേഹം പ്രശംസിച്ചു.
ധനകാര്യ വിഷയങ്ങളുടെ പാത എപ്പോഴും സജീവമാക്കി നിര്‍ത്തണം. ഷാഡോ ബാങ്കിംഗ് എന്ന വിഷയമാണ് കഴിഞ്ഞ കുറച്ചു നാളുകളായി വെല്ലുവിളി ഉയര്‍ത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്ത് ചില അടിസ്ഥാനപരമായ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്നും ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും മൗറീസ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജി.എസ്.ടിയടക്കമുള്ള അടിസ്ഥാന സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു.
Post Your Comments