തിരുവനന്തപുരം: പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ യഥാർത്ഥ വില്ലനെ അവസാനം കുടുക്കിയത് പെൺകുട്ടിയുടെ ഡയറി തന്നെ. തലസ്ഥാന നഗര മധ്യത്തിലുള്ള ഹോളി ഏഞ്ചല്‍സ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കു പിന്നിൽ ക്രൂരമായ ലൈംഗിക പീഡനം. സംഭവത്തില്‍ സ്കൂള്‍ വാന്‍ ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.
പെണ്‍കുട്ടി 4 മാസത്തെ പീഡന വിവരം ഹിന്ദിയില്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ചു വച്ചിരുന്നു. ഈ ഡയറിക്കുറിപ്പാണ് കേസിന് തുമ്പുണ്ടാക്കിയത്. 2011 ജൂലൈ 28 വൈകിട്ട് 4.30 നും 5.30നും ഇടക്കാണ് പെണ് കുട്ടി ആത്മഹത്യ ചെയ്തത്. മണക്കാട് വില്ലേജില്‍ നെടുങ്കാട് വാര്‍ഡില്‍ കീഴാറന്നൂരില്‍ താമസിച്ചിരുന്ന 13 വയസ്സുള്ള വിദ്യാര്‍ത്ഥിനി വീടിന്റെ രണ്ടാമത്തെ നിലയിലുള്ള ബെഡ് റൂമിലെ ഫാനിന്റെ ഹുക്കില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തിൽ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ വാന്‍ ഡ്രൈവര്‍ മലയിന്‍കീഴ് ഗോവിന്ദ മംഗലം തകിടിയില്‍ കുളത്തിന് സമീപം എസ്.ബി. സദനത്തില്‍ സുരേന്ദ്രന് നായരുടെ മകന് അനു എന്നും വിളിക്കുന്ന പ്രവീണ്‍ കുമാര്‍ (26) ആണ് കേസിലെ പ്രതി. സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന 13 വയസ്സുള്ള കുട്ടിയെ സ്കൂളില്‍ കൊണ്ടുപോവുകയും വീട്ടില്‍ കൊണ്ടു വിടുന്നതുമായ വാന്‍ ഡ്രൈവര്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
2011 മാര്‍ച്ച് 13 മുതല്‍ ജൂലൈ 27 വരെ പ്രതി നിരന്തരമായി ശാരീരികമായി പീഡിപ്പിച്ചതിനാലുള്ള മാനസിക വിഷമം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഊരൂട്ടമ്പലം കൃഷ്ണപുരം എന്ന സ്ഥലത്ത് ഡ്രൈവറുടെ കാര്‍ ഒതുക്കുന്ന കാര്‍ ഷെഡ്ഡിനുള്ളില്‍ കാറില്‍ വച്ചും പീഡിപ്പിച്ചെന്ന പ്രതിയുടെ കുറ്റസമ്മതവും പോലീസ് കോടതിയിൽ ഹാജരാക്കി.
Post Your Comments