![blur knife](/wp-content/uploads/2018/12/blur-knife.jpg)
കൊച്ചി : പൂവ് വില കുറച്ച് വിറ്റ ആളെ ഇതേ വ്യാപാരം നടത്തുന്ന മറ്റൊരു കച്ചവടക്കാരന് കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശി മലയരശി (35 ക്കണ് കുത്തേറ്റത്. ഇതേ നാട്ടുകാരനായ കറുപ്പയ്യ(38)യെ കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടി. എറണാകുളം നോര്‍ത്ത് പരമാരാ റോഡില്‍ ഏഴാം തീയതി വെെകിട്ടാണ് സംഭവം നടന്നത് . സന്ധ്യ മയങ്ങിയിട്ടും പൂ വിറ്റ് തീരാത്തതിനാല്‍ മലയരശി പൂവിന് വില കുറച്ച് വിറ്റു. ഇതിനെത്തുടര്‍ന്ന് കറുപ്പയ്യ വളക്കുമായി എത്തി.
വാക്കേറ്റത്തിനൊടുവില്‍ കുത്തുകയായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എറണാകുളം നോര്‍ത്ത് എസ്ഐ വിബിന്‍ദാസ്, സിപിഒമാരായ അജിലേഷ്, റോയ്,ഗിരീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments