കണ്ണൂര്‍: കണ്ണൂരിനിന്ന് അബുദാബിയിലേക്കുള്ള ആദ്യ യാത്ര ആഘോഷമാക്കി പ്രവാസിമലയാളികൾ. 185 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കണ്ണൂരിന്റെ മണ്ണില്‍ നിന്നും കഴിഞ്ഞദിവസം ആദ്യം പറന്നുയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചതോടെ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നു പൊങ്ങി.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ഉപഹാരങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനുള്ളിലെ യാത്രക്കാരുടെ ആഘോഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാട്ട് പാടി കൈയ്യടിച്ച് യാത്രക്കാരുടെ ആഘോഷത്തിന്റെ വീഡിയോ മന്ത്രി ഇ.പി.ജയരാജന് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു.
Post Your Comments