ബംഗളുരു: കെട്ടിടത്തിനു മുകളില്‍നിന്നു വീണു വിദേശ വനിതയ്ക്ക് ദാരുണമരണം.ബംഗളുരുവിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നു വീണു കൊളംബിയന്‍ വനിത കരീന ഡാനിയല്‍ (25) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നാലു വര്‍ഷമായി ബംഗളുരുവിൽ താമസമാക്കിയ കരീന ഒരു സ്വകാര്യ കന്പനിയില്‍ സ്പാനിഷ് വിവര്‍ത്തകയായി ജോലി നോക്കുകയായിരുന്നു. മരിയ എന്ന യുവതിക്കൊപ്പം ഫ്ളാറ്റ് പങ്കിട്ടായിരുന്നു ഇവർ താമസിച്ചിരുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കരീന ജീവനൊടുക്കിയതാണോ അപകടമരണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരിക്കുന്നതിനു തൊട്ടുമുന്‍പു കരീന മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Post Your Comments