
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽനിന്നും 1.045 കിലോ സ്വർണം പിടികൂടി. 32.78 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി മുഹമ്മദ് ഫായിസാണ് (26) പിടിയിലായത്.
മിശ്രിതം ചെറിയ പായ്ക്കറ്റുകളിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്നും 1.474 കിലോഗ്രാം മിശ്രിതം വേർതിരിച്ചപ്പോൾ 1.045 കിലോഗ്രാം സ്വർണം ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments