മുംബൈ: മീന്‍പിടുത്ത ബോട്ടില്‍ നിന്ന് നാവികസേന വന്‍ ആയുധ ശേഖരം പിടികൂടി. സൊമാലിയന്‍ തീരത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സൊകോട്ര ഐലന്റിന് സമീപത്ത് വച്ചാണ് ബോട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. കൊച്ചിയിലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് നിന്ന് ഏദന്‍ കടലിടുക്കില്‍ പെട്രോളിംഗിനായി നിയോഗിച്ച ഐഎന്‍എസ് സുനൈന കപ്പലിലെ നാവികരാണ് സംശയാസ്പദമായ രീതിയില്‍ ബോട്ട് കണ്ടെത്തിയത്.
നാല് എ.കെ.47 തോക്കുകളും ഒരു യന്ത്രത്തോക്കും ഉള്‍പ്പെടെ വലിയ ആയുധശേഖരമാണ് പിടിച്ചെടുത്തത്. കടല്‍ക്കൊള്ളക്കാരുടെ സാന്നിധ്യം ഏറെയുള്ള സൊമാലിയന്‍ മേഖലകളില്‍ ഇന്ത്യന്‍ നാവിക സേന നിരീക്ഷണങ്ങള്‍ നടത്തിവരികയായിരുന്നു.
Post Your Comments