ന്യൂഡല്‍ഹി: ട്രെയിനുകളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ട്രെയിനിലെ വാട്ടര്‍ ടാങ്ക് അതിവേഗം നിറയ്ക്കാനുള്ള പദ്ധതിയുമായി റെയിൽവേ. നിലവില്‍ ട്രെയിനിലെ 1,800 ലിറ്റര്‍ വരുന്ന ടാങ്കുകളില്‍ ജലം നിറയ്ക്കാനെടുക്കുന്നത് 20 മിനിറ്റാണ്. ഇത് അഞ്ച് മിനിറ്റായി ചുരുക്കാനാണ് പദ്ധതി. പുതിയ പദ്ധതിയിലൂടെ 24 കോച്ചുകള്‍ അഞ്ച് മിനിറ്റിനുള്ളില്‍ ജലം നിറയ്ക്കാന്‍ സാധിക്കും. അടുത്ത മാര്‍ച്ചോടെ പുതിയ സംവിധാനം നടപ്പിലാക്കും. ഈ പദ്ധതിക്കായി 300 കോടി രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
Post Your Comments