Latest NewsKerala

വീഴാൻ പോകുന്ന കുഞ്ഞിനെ പിടിക്കാൻ ചാടി എഴുന്നേറ്റ് വധു; വീഡിയോ വൈറലാകുന്നു

വീഴാൻ പോകുന്ന കുഞ്ഞിനെ പിടിക്കാൻ വേദിയിലെ കസേരയിൽ നിന്നു ചാടി എഴുന്നേൽക്കുന്ന നവവധുവിന്റെ വിഡിയോ വൈറലാകുന്നു. വിവാഹവേദി അലങ്കരിച്ച പൂക്കളുടെ അരികിൽ ഇരിക്കുകയായിരുന്ന കുട്ടി താഴേക്ക് വീഴുന്നത് കണ്ടതോടെ വധു ഓടിയെത്തി കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ മറ്റൊരാൾ കുഞ്ഞിനെ കോരിയെടുക്കുകയും ചെയ്‌തു. ഇതോടെ വധുവിന്റെ മുഖത്തു ആശങ്ക പതിയെ ചിരിയായി മാറുകയാണ്. ‘‘ദൈവത്തിന്റെ കൈകൾ എന്നൊക്കെ പറയുന്നത് ഇതാണ്’’ എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button