കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ദര്‍ശനം ചെയ്യുക.
ചെരുപ്പ്,തൊപ്പി,തലപ്പാവ്,ഷര്‍ട്ട്,കൈലി,പാന്റ്സ്, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം പാടില്ല.
നഖം,മുടി,രക്തം,തുപ്പല്‍ ഇവ ക്ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്.
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ ക്ഷേത്രത്തില്‍ 10 ദിവസം കഴിയണം.
മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.
പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും ദര്‍ശനം നടത്തവൂ.
വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്.
അനാവശ്യസ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.
തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.
പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും ദര്‍ശനം നടത്തണം.
പുകവലി,ചൂതുകളി ഇവ ദേവസന്നിധിയില്‍ അരുത്.
സ്ത്രീകള്‍ മുടിയഴിച്ചിട്ട് ക്ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.
വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്.
ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.
ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം
Post Your Comments