Latest NewsKerala

അടുത്ത വര്‍ഷം കലോത്സവത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കാസര്‍കോട്

കാസര്‍കോട്: 2019 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനം. ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെച്ചാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ കലോത്സവം കാസര്‍കോട്ട് നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രളയം കാരണം ആലപ്പുഴയിലെ കലോത്സവം ഒഴിവാക്കുമെന്ന പ്രചരണം ഉയര്‍ന്നപ്പോഴാണ് കലോത്സവം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് രേഖാമൂലം അറിയിച്ചത്.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കലോത്സവത്തിന്റെ സമാപനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കി നടത്തിയ കലോത്സവത്തിന് സമാപനസമ്മേളനം ഉണ്ടാകില്ല. ഒന്നാംസ്ഥാനത്തിനായി കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 175 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 700 പോയിന്റുമായി കോഴിക്കോടും 698 പോയിന്റമായി പാലക്കാടും മുന്നേറുകയാണ്. അതേസമയം തൃശ്ശൂര്‍ ജില്ല തൊട്ടു പുറകെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button