ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് കരസേന മേധാവി ബിപിന്‍ റാവത്ത് ഈ കാര്യം വെളിപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് പങ്കുണ്ടെന്നും ഈ പങ്കിനെക്കുറിച്ച് അന്തരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ടെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മുംബൈ ഭീകരാക്രമണം ആരാണ് ചെയ്തതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു . ഇതേ സമയം തിരഞ്ഞെടുപ്പ് കാലമായതിനാലാണ് സമാധാനത്തിനുള്ള തന്റെ ശ്രമങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തതെന്നാണ് ഇമ്രാന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തിനോട് വ്യക്തമാക്കിയിരിക്കുന്നത് .
ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സക്കിയുര്‍ റഹ്മാന് ലാഖ്വിയടക്കം ഏഴു പ്രതികളുടെ വിചാരണ പാക് കോടതിയില്‍ തടസപ്പെട്ടു കിടക്കുകയാണ്. ഇന്ത്യ മതിയായ തെളിവു നല്‍കിയിട്ടില്ലെന്നാണ് പാക്ക് വാദം . എന്നാല്‍, ആവശ്യത്തിലധികം തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.
Post Your Comments