പാലാ: രാമപുരത്ത് കുടുംബത്തിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. റാന്നി ഇടമണ്‍ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകന് ജോര്‍ജി(17), മകള്‍ മേഘ(22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ നെച്ചിപ്പുഴൂര്‍ തെക്കേകളത്തിനാനിക്കല് ജെനീഷ് (42), ഇയാളുടെ പിതാവ് ബാലകൃഷ്ണന് (78), സെയില്‍ ടാക്സ് ഓഫീസിലെ ജീവനക്കാരന് നെച്ചിപ്പുഴൂര്‍ മാവേലില്‍ ജോഷി ജോസഫ് (45) എന്നിവര്‍ പിടിയിലായി.
മുംബൈയില്‍ നഴ്സായ മേഘയുമായി സജി മാത്യുവും ജോര്‍ജിയും നെടുമ്പാശേരിയില്‍നിന്ന് റാന്നിയിലേക്കു വരികയായിരുന്നു. ഇതിനിടെ മേഘയ്ക്ക് ഛര്ദിക്കാന് വന്നതിനാൽ കാർ നിർത്തി. ഈ സമയം അവിടെയെത്തിയ ജെനീഷും സംഘവും ഛര്ദിക്കാന് നിന്ന മേഘയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇത് സജിയും ജോര്‍ജിയും ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
Post Your Comments