രാവിലെ പത്തിന‌് അബുദാബിയിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ എക‌്സ‌്പ്രസ‌് വിമാനത്തിന‌് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ‌്പ്രഭുവും ചേര്‍ന്ന‌് ഫ്ലാഗ് ഓഫ് ചെയ്യും. പ്രശസ‌്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി താളപ്പെരുമയൊരുക്കും. ആദ്യയാത്രക്കാരെ മന്ത്രിമാര്‍ വിമാനത്താവളത്തിലേക്ക‌് സ്വീകരിക്കുകയും യാത്രയക്കുകയും ചെയ്യും.
ആദ്യദിവസം ഒമ്പത് ആഭ്യന്തര-അന്താരാഷ‌്ട്ര സര്‍വീസുകള്‍ ഉണ്ടാവും.
2300 ഏക്കര്‍ സ്ഥലത്ത‌് 2350 കോടി രൂപ ചെലവഴിച്ചാണ‌് പൂര്‍ത്തിയാക്കിയത‌്. മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്ബനിയുടെ (കിയാല്‍) ഉടമസ്ഥതയിലാണ‌് വിമാനത്താവളം.
മലബാറിന്റെ വികസന സ്വപ‌്നങ്ങള്‍ക്ക‌് ചിറക‌് വിരിക്കുന്ന നിമിഷത്തെ വരവേല്‍ക്കാന്‍ നാട‌് ഒരുങ്ങിക്കഴിഞ്ഞു. ഉദ‌്ഘാടന ചടങ്ങിന‌് സാക്ഷിയാകാന്‍ വന്‍ജനാവലിയാകും മട്ടന്നൂരില്‍ എത്തുക.
ഉദ്ഘാടന ചടങ്ങ് യു.ഡി.എഫും ബി.ജെ.പിയും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments