Latest NewsSports

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടില്‍ ഇടം തേടി. . ലോകകപ്പ് പൂള്‍ സിയിലെ മൂന്നാം മത്സരത്തില്‍ കാനഡയെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തിന്റെ തുടക്കം തന്നെ ആക്രമണശൈലിയില്‍ കളിച്ച ഇന്ത്യ 12ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഹര്‍മന്‍പ്രീത് സിങ്ങിലൂടെയായിരുന്നു ആദ്യലീഡ്. 39ം മിനിറ്റില്‍ സണ്‍ ഫ്രോറിസിലൂടെ കാനഡ തിരിച്ചടിച്ചു. പിന്നാലെ 46ാം മിനിറ്റില്‍ ഡിഗ്ലെന്‍സന ഇന്ത്യയ്ക്ക് വീണ്ടും ലീഡ് നല്‍കി. തൊട്ടടുത്ത മിനിറ്റില്‍ ലളിത് ഉപധ്യായയിലൂടെ ലീഡ് വീണ്ടും ഉയര്‍ത്തി. 51 ാം മിനിറ്റില്‍ രോഹിത് ദാസിന്റെ വകയായിരുന്നു ഇന്ത്യയ്ക്കായുളള ഗോള്‍. 57ാം മിനിറ്റില്‍ ലളിത് തന്റെ രണ്ടാം ഗോളോടെ അഞ്ചെന്ന സംഖ്യയിലേക്ക് ഇന്ത്യയുടെ ആധിപത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button