CinemaLatest NewsEntertainment

ആഗ്രഹിച്ചത് നൊബേല്‍ ലഭിച്ചത് ഓസ്‌കാര്‍: റസൂല്‍ പൂക്കുട്ടി

ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്

തിരുവനന്തപുരം : ഊര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ സമ്മാനം കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ ആണെന്നും റസൂല്‍ പൂക്കൂട്ടി. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ഊര്‍ജ്ജതന്ത്രജ്ഞന്‍ ആകണമെന്നും സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നായിരുന്നു ആഗ്രഹം. പകരം ഓസ്‌കാര്‍ ആണ് ലഭിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി.

IFFK DAY 3 OPEN FORUM FROM LEFT RASOOL POOKUTTY, KP KUMARAN, SANJU SURENDRAN

ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റല്‍ ടെക്‌നോളജി സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിംഗ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കെ.പി കുമാരന്‍, സഞ്ജു സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button