News

ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്പസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എ.എസ്. പ്രതീഷിനെയാണ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി സംഭവത്തിൽ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ക്യാമ്പസ് ഡയറക്ടറുടെ ചുമതല ഡോ. പ്രിയ എസിന് നല്‍കാനും വി.സി ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രതീശ് ക്യാമ്പസില്‍ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

തൈറോയ്ഡ് നിയന്ത്രണ വിധേയമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

എ.എസ്. പ്രതീഷിന് എതിരെ നേരത്തെ ഇയാള്‍ കാലടി യൂണിവേഴ്സ്റ്റി ക്യാമ്പസില്‍ പഠിപ്പിച്ചിരുന്ന സമയ ത്തും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. കന്യകയാണോ എന്ന് ചോദിച്ച് അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾക്കെതിരെ വിദ്യാര്‍ത്ഥിനികൾ പരാതിപ്പെട്ടത്. ഇതേത്തുടർന്നാണ് പ്രതീഷിനെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button