കോട്ടയം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതികരണമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷകരമായ അവസരമാണെന്നും വിഷയത്തില്‍ വിവാദത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം രണ്ട് വര്‍ഷം മുമ്പ് നടത്താനുദ്ദേശിച്ചിരുന്നതാണെന്ന് അദ്ദേഹം മാധ്യമങ്ങലോട് പറഞ്ഞു.
അതേസമയം യുഡിഎഫ് ഭരണകാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാതിരുന്നത് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് നടത്തിയ നിസ്സഹകരണമാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. എന്താണ് കാര്യമെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് കൊടി വീശി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അബുദാബിയിലേയ്ക്കായിരുന്നു ആദ്യ സര്‍വീസ്. എന്നാല്‍ ഉദ്ഘാടനത്തിന് മുന്‍ മുഖ്യമന്ത്രിമാരായ അച്ചുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.
Post Your Comments