ശബരിമല:ശബരിമല കാനനപാതയിൽ കാട്ടാനശല്യം. ഇതോടെ കരിമലപാതയിൽ സന്ധ്യയ്ക്കു ശേഷമുളള യാത്ര നിരോധിച്ചു. സന്നിധാനത്തിൽ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും നിലയ്ക്കലിനും മധ്യേ പ്ലാന്തോട്, ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട്, കരിമല പാതയിൽ വലിയാനവട്ടം എന്നിവിടങ്ങളിലാണു കാട്ടാനകളുടെ സാന്നിധ്യമുള്ളത്.വൈകിട്ട് 5ന് മുൻപ് പമ്പയിൽ എത്താൻ കഴിയുന്ന വിധത്തിൽ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ അഴുതയിൽനിന്നു കരിമലയിലേക്കു കടത്തിവിടുകയുള്ളു. വൈകിട്ട് 5 കഴിഞ്ഞാൽ കാനനപാതയിൽ കാണുന്ന കടകളിൽ തങ്ങി രാവിലെ മാത്രമേ യാത്ര തുടരാവൂ എന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
Post Your Comments