ശ്രീനഗര്‍•ജമ്മു കാശ്മീരിലെ കിഷ്ത്വറില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായും പാര്‍ട്ടിയെ അടിവേര് മുതല്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്തതായും പാര്‍ട്ടി വക്താവ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാവ് പ്രദീപ് സിംഗ് പരിഹാര്‍ മുന്‍ ട്രേഡ് യൂണിയന് നേതാവ് സുരേഷ് ശര്‍മ, എട്ട് നാഷണല്‍ കോണ്‍ഫറന്‍സ്,പി.ഡി.പി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നയങ്ങളില്‍ ആകൃഷ്ടരായാണ് ഇവര്‍ ബി.ജെ.പിയില്‍ ചേരുന്നതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
Post Your Comments