ആലപ്പുഴ: ഹരിപ്പാട് കന്നുകാലികള്‍ക്ക് അജ്ഞാത രോഗം. കറവപശുക്കളും ആടുകളുമടക്കം ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ട് . ആശങ്കയുടെ മുള്‍മുനയില്‍ അപ്പര്‍കുട്ടനാട്ടിലെ ക്ഷീര കര്‍ഷകര്‍. നാല്‍ക്കാലികള്‍ നാവില്‍ നിന്ന് ഉമിനീര്‍ വന്നും തീറ്റയെടുക്കാതെയും ശ്വാസംമുട്ടല്‍ അനുഭപ്പെട്ടുമാണ് ചത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 60,000 രൂപയോളം വില വരുന്ന കറവപ്പശുവും പന്ത്രണ്ടോളം ആടുകളും ഇതുവരെ നഷ്ടമായതായാണ് കണക്കുകള്‍. ഇതുവരെ കന്നുകാലികളിലെ രോഗവിവരം സ്ഥിരീകരിച്ചിട്ടില്ല.
ചത്ത കന്നുകാലികളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമായിരിക്കാം കന്നുകാലികള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം.
Post Your Comments