ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക തീരുമാനങ്ങൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം നാളെ പ്രകാശനം ചെയ്യും. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നവഭാരത സ്രഷ്ടാവായി മോദിയെ അവതരിപ്പിക്കുന്ന ‘ക്രിയേറ്റിവ് ഡിസ്റപ്റ്റർ’ എന്ന കൃതി എഴുതിയത് ബിജെപി പക്ഷ ചിന്തകനും മലയാളിയുമായ ആർ. ബാലശങ്കർ.
മോദിയുടെ വാക്കും പ്രവൃത്തിയും യോജിക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചു ശശി തരൂർ എഴുതിയ ‘ദ് പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന കൃതിയെ വിശകലനം ചെയ്യാൻ ബാലശങ്കർ ഒരു അധ്യായം നീക്കിവച്ചിട്ടുണ്ട്.
Post Your Comments