ചെങ്ങന്നൂര്‍ : ആര്‍ ബാലശങ്കറിന്‍റെ സിപിഎം– ബിജെപി ഡീല്‍ ആരോപണം തള്ളി ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. തുടര്‍ ഭരണത്തിലേക്ക് പോകുന്ന എല്‍ഡിഎഫിന് ബിജെപിയുമായി ഒരു ഡീലിന്റേയും ആവശ്യമില്ല. ചെങ്ങന്നൂരില്‍ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്നും സജി ചെറിയാന്‍ പറഞ്ഞു . മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണോ ബാലശങ്കര്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. 2016ല്‍ ബിജെപിയും യു.ഡി.എഫും തമ്മില്‍ രണ്ടായിരം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. 2018 വരുമ്പോള്‍ ഏതാണ്ട് 5000 വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also : ബിജെപി എം പി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
തിരഞ്ഞെടുപ്പില്‍ കൃത്യമായി മൂന്ന് സ്ഥാനാര്‍ഥികളും നിരന്നു കഴിഞ്ഞു. മൂന്ന് സ്ഥാനാര്‍ഥികളും രാഷ്ടീയമായി പ്രവര്‍ത്തിച്ചവരാണ്. ആരെയും കെട്ടിയിറക്കിയതെന്ന അഭിപ്രായമില്ല. ഈ മത്സരത്തില്‍ യുഡിഎഫിനെ സഹായിക്കാന്‍ കൂടിയാണോ ബാലശങ്കറിന്റെ പ്രസ്താവന എന്ന സംശയമുണ്ടെന്നും സജി ചെറിയാന്‍ ആരോപിച്ചു.
Post Your Comments