തിരുവനന്തപുരം : സിപിഎമ്മും ബിജെപി സംസ്ഥാന നേതൃത്വവും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നതായി ആര്‍എസ്എസ് നേതാവ് ആര്. ബാലശങ്കര്‍. തനിക്ക് പതിറ്റാണ്ടുകളായുളള പ്രവര്‍ത്തന ചരിത്രമുണ്ട്. കേന്ദ്രത്തിലെ വലിയ പദവികളോ കേന്ദ്രമന്ത്രി തന്നെയോ ആകാമായിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് വച്ച് പ്രവര്‍ത്തിച്ചത് അധികാര മോഹം ഇല്ലാത്തതു കൊണ്ടാണെന്നും ബാലശങ്കര്‍ പറഞ്ഞു.
വസ്തുതയല്ലാത്ത ഒരുകാര്യവും പറഞ്ഞിട്ടില്ല. സ്ഥാനമാനങ്ങള്‍ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തന്റെ ഫോണ്‍ നിലത്ത് വയ്ക്കാന്‍ കഴിയാത്ത തരത്തില്‍ സംസ്ഥാനത്ത് പലയിടത്ത് നിന്നും ഫോണ്‍ വിളികള്‍ എത്തുന്നുണ്ട്. സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരവും അതാണ്. ചെങ്ങന്നൂരില്‍ വിജയ സാദ്ധ്യതയുണ്ടായിരുന്ന തന്നെ നീക്കിയത് സിപിഎം-ബിജെപി ഡീലല്ലാതെ മറ്റെന്താണെന്നും ബാലശങ്കര്‍ ചോദിയ്ക്കുന്നു.
Post Your Comments