ലക്നൗ : ഉത്തരപ്രദേശിലെ രണ്ട് ഇടങ്ങളില്‍ നിന്നായി ദുരൂഹസാഹചര്യത്തില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസിയാബാദില്‍ നിന്ന് തല വെട്ടിമാറ്റിയ അവസ്ഥയിലും വിജയ് നഗറില്‍ കാറില്‍ വെടിയേറ്റ നിലയിലുമായിരുന്നു മൃതശരീരങ്ങള്‍. തലയറ്റ അവസ്ഥയില്‍ കരിമ്പിന് തോട്ടത്തില്‍ കാണപ്പെട്ട യുവാവിന് ഏകദേശം 32 വയസ് തോന്നിക്കുമെന്നുളള വിവരമല്ലാതെ മറ്റൊരു വ്യക്തിപരമായ വിവരവും ലഭ്യമായിട്ടില്ല. മൃതദേഹത്തില്‍നിന്ന് 15 അടി മാറിയായിരുന്നു തല കിടന്നിരുന്നത്. തോട്ടത്തിലെത്തിയ കര്‍ഷകനാണ് വിവരം പോലീസിനെ അറിയിച്ചത്.
ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ചിപ്പിയാന സ്വദേശി അശ്വിന് ശര്‍മ്മ (28) ആണ് കാറില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് ഒരു നാടന്‍ തോക്കും മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാറില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെത് ആത്ഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇരു മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കേസന്വേഷണം ഉൗര്ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments